തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റതായി റിപ്പോർട്ടുകളുണ്ട്. ജീവനക്കാരിയായ വൈഷ്ണയാണ് പൊള്ളലേറ്റവരിൽ ഒരാൾ. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഓഫീസിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഫയർ ഫോഴ്‌സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *