എ കെ ആൻ്റണി ഇടപെട്ടു ; എം.എം ഹസൻ കെ.പി സി സി യുടെ എകോപന സമിതി ചെയർമാനാകും

തിരുവനന്തപുരം : അറുപത് വർഷക്കാലം പാർട്ടിക്ക് വേണ്ടി പണിയെടുത്തിട്ട് അപമാനിച്ച് ഇറക്കിവിട്ടെന്ന എം.എം ഹസൻൻ്റെ പരാതി എ.കെ.ആൻ്റണി ഇടപെട്ട് പരിഹരിച്ചു. ഹസനെ ചെയമാനാക്കി കെപിസിസി ഏകോപന സമിതി രൂപീകരിക്കുന്നു. ഹസ്സൻ നിലവിൽ യു.ഡി.എഫ് കൺവീനറായി സേവനമനുഷ്ഠിക്കുന്നു. കേരള നിയമസഭയിലേക്ക് 5 തവണ തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ 2004 വരെ എ.കെ. ആന്റണി നേതൃത്വം നൽകിയ മന്ത്രിസഭയിൽ വാർത്താവിനിമയ, പാർലമെന്ററി കാര്യ മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
2002 ൽ ആരംഭിച്ച നോർക്ക റൂട്ട്സ്, 2009 ൽ ആരംഭിച്ച ജനശ്രീ സുസ്ഥിര വികസന ദൗത്യം തുടങ്ങിയ സംരംഭങ്ങളിലൂടെയാണ് ഹസ്സൻ ശ്രദ്ധേയനാകുന്നത്. 2017 മാർച്ച് 25 ന് അദ്ദേഹം കെപിസിസിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും 2018 സെപ്റ്റംബർ 18 വരെ സേവനമനുഷ്ഠിക്കുകയും ചെയ്തു .
ഈ പാരമ്പര്യമുള്ള തന്നെ എ ഐ സി സി നേതൃത്വം മാനം കൊടുത്തി പുറത്താക്കിയതെന്നായിരുന്നു എം എം ഹസ്സൻ്റെ പരാതി. ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി ഇടപെട്ടത്. കോൺഗ്രസ് പാർട്ടിയുടെ സദാപ്രവർത്തകരുടെയും ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയാണ് യു ഡിഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റപ്പെട്ട എം.എം ഹസന് നൽകുക. ഇതു വഴി ഹസന് മാന്യമായ രാഷ്ട്രീയ പരിഗണന നൽകാനാകും. ഹസൻ്റെ പരാതിയെതുടർന്ന് ആൻറണി ദേശീയ നേതാക്കളുമായി നടന്ന ചർച്ചയിലാണ് ഏകോപന സമിതി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.