തിരുവനന്തപുരം: ശിപായിയെ ഗസറ്റഡ് ഓഫിസറാക്കി ഭക്ഷ്യമന്ത്രി ജി. ആര്. അനില്‍.പേഴ്സണല്‍ സ്റ്റാഫില്‍ ഓഫിസ് അറ്റന്‍ഡന്റായി (ശിപായി) ജോലി ചെയ്യുന്ന അല്‍ ജിഹാനെ അഡീഷണല്‍ പി.എ ആയി ഉയര്‍ത്തിയിരിക്കുകയാണ് ജി.ആര്. അനില്‍.സെക്രട്ടറിയേറ്റിലെ ആദ്യ ഗസറ്റഡ് തസ്തികയായ സെക്ഷന്‍ ഓഫീസറുടെ ശമ്പളമാണ് അഡീഷണല്‍ പി.എക്ക് ലഭിക്കുന്നത്. 30,000 രൂപയാണ് ശിപായി തസ്തികയില്‍ ലഭിക്കുന്നതെങ്കില്‍ അഡീഷണല്‍ പി.എ ആയതോടെ ശമ്പളം 60,000 ആയി ഉയരും.ശിപായിയെ ഗസറ്റഡ് ഓഫിസറാക്കാനുള്ള ജി.ആര്. അനിലിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി അനുമതി നല്കി. ഈ മാസം 12 ന് പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി
എല്‍.ഡി ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് 25 വര്‍ഷമെങ്കിലും ജോലി ചെയ്താല്‍ മാത്രമാണ് ഗസറ്റഡ് തസ്തിക ലഭിക്കുന്നത്. സെക്രട്ടേറിയേറ്റില്‍ അസിസ്റ്റന്റ് ആയി ജോലി കയറുന്നവര്‍ 14 വര്‍ഷം കഴിയണം ഗസറ്റഡ് തസ്തികയില്‍ എത്താന്‍ .2021 ജൂണ്‍ മാസം ശിപായി ആയി ജോലിക്ക് കയറിയ പേഴ്സണല്‍ സ്റ്റാഫ് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ ഗസറ്റഡ് ആയതിന്റെ ഞെട്ടലിലാണ് സെക്രട്ടറിയേറ്റ് ജീവനക്കാര്‍.മന്ത്രിയുടെ പ്രിയങ്കരനായാല് ഇതല്ല ഇതിലപ്പുറവും നടക്കും. മുഖ്യമന്ത്രിയുടെ ഒരൊറ്റ ഒപ്പില്‍ 30,000 രൂപയുടെ ശമ്പള വര്‍ധനവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അല്‍ ജിഹാല് .