തൃശൂർ: തമിഴ്നാട് സ്വദേശിയുടെ ബോട്ടിൽ മത്സ്യ ബന്ധനത്തിന് പോയ വിഴിഞ്ഞം സ്വദേശിയായ യുവാവ് തൃശൂർ ചേറ്റുവ ഭാഗത്ത് കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം സ്വദേശി പീരുമുഹമ്മദിന്റെയും വിയ്യാ ത്തുമ്മയുടെയും മകൻ അബുൽ ഹസൻ (38) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 26-ന് കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതാണ്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ മത്സ്യബന്ധനത്തിനിടെ
ബോട്ടിൽ നിന്ന് കാണാതായതായും രാവിലെ മറ്റൊരു ബോട്ടിന്റെ വലയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയെന്നുമാണ് ഇന്നലെ രാവിലെ വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.മൃതദേഹം ചാവക്കാട് ആശുപത്രിയിൽ . ഭാര്യ – സക്കീന. 12 കാരിയായ സഫ ഏക മകളാണ്. സ്വന്തമായി വീട്ടില്ലാത്ത അബുൽ ഹസൻ കുടുംബവുമായി വാടക വീട്ടിൽ കഴിഞ്ഞ് വരികയായിരുന്നു .