ആം ആദ്മി കേരള ഘടകം പിരിച്ചുവിട്ടു

ആം ആദ്മി പാർട്ടി സംസ്ഥാന ഘടകം പിരിച്ചുവിട്ടു. പാർട്ടിയുടെ കേരളത്തിലെ മുഴുവൻ സംഘടന സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു. പുതിയ കമ്മിറ്റിയെ ഉടൻ തെരഞ്ഞെടുക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തിൽ നിലവിലുണ്ടായിരുന്നത്. പ്രധാന നേതാക്കളാരും പാർട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് ചേരുന്ന നേതൃയോഗത്തിൽ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *