14 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് 63 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 63 വർഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും ആറു മാസവും കൂടുതൽ തടവ് പ്രതി അനുഭവിക്കേണ്ടി വരും. പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് നൽകണം.

2022 നവംബർ ഒമ്പതിന് വൈകീട്ട് ഏഴോടെ ചാലയിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പരാതിയ്ക്ക് 18 വയസായിരുന്നു പ്രായം. ആദ്യം ജുവനൈൽ ഹോമിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. നിലവിൽ പരാതിയ്ക്ക് പ്രായം 20 വയസ്സാണ്.