പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ചു

പാലക്കാട് : പോക്‌സോ കേസിലെ പ്രതി തൂങ്ങി മരിച്ചു. കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സഹോദരന്റെ വീട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. സുലൈമാന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയും ചാലിശ്ശേരി എസ് ഐ അനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തുകയും തുടര്‍നടപടി സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുലൈമാന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു.