അഭിഭാഷകനെ മര്‍ദിച്ചെന്ന് ആരോപണം; നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍, പ്രതിഷേധവുമായി പോലീസ് അസോസിയേഷന്‍

കൊല്ലം: അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കാരുനാഗപ്പള്ളി എസ്എച്ച്ഒ ജി ഗോപകുമാര്‍, എസ്ഐ അലോഷ്യസ് അലക്സാണ്ടര്‍, ഗ്രേഡ് എസ്ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എഡിജിപി വിജയ് സാഖറെയാണ് ഉത്തരവിറക്കിയത്. പൊലീസിലെ വന്‍ എതിര്‍പ്പ് മറികടന്നാണ് സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. നടപടിയെ ഐപിഎസ് അസോസിയേഷന്‍ ശക്തമായി എതിര്‍ത്തു.സേനയുടെ ആത്മവീര്യം ചോര്‍ത്തുന്ന നടപടിയെന്ന് പൊലീസ് അസോസിയേഷനും അഭിപ്രായപ്പെട്ടു.

വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാറിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം. എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം ജില്ലാ കോടതിയില്‍ സെപ്റ്റംബര്‍ ആദ്യത്തില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *