മ്യൂസിയത്ത് യുവതിയെ ആക്രമിച്ച കേസില്‍ പ്രതി സന്തോഷ് അറസ്റ്റില്‍. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്

പ്രഭാത സവാരിക്കിടെ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മലയിന്‍കീഴ് സ്വദേശിയും മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷാണ് അറസ്റ്റിലായത്. കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമം നടത്തിയ നടത്തിയതും ഇയാള്‍ തന്നെ. പേരൂര്‍ക്കട സ്‌റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പരാതിക്കാരി ഇയാളെ തിരിച്ചറിഞ്ഞു.ഇന്നലെയായിരുന്നു സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കുറുവന്‍കോണത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ തിരിച്ചറിയാതിരിക്കാന്‍ ഇയാള്‍ മൊട്ടയടിച്ച് രൂപമാറ്റം വരുത്തിയിരുന്നു.

പത്ത് വര്‍ഷമായി ജലവിഭവ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള വാഹനത്തിലാണ് ഇയാള്‍ രാത്രി നഗരത്തില്‍ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്. നിലവില്‍ പേരൂര്‍ക്കട പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറും.
എന്നാല്‍ സന്തോഷ് കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്ന് മന്ത്രി റേഷി അഗസ്റ്റിന്‍ പ്രതികരിച്ചു. സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *