അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം ;ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം :കാട്ടാക്കട പന്നിയോട് ആസിഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. അമ്മയ്ക്കും മകള്‍ക്കും നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജിഷ്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതിര്‍ത്തി തര്‍ക്കമാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ പ്രതികള്‍ നിരീക്ഷണത്തിലാണെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.

ബിന്ദുവിന്‍റ അയല്‍വാസികളായ വീട്ടമ്മയും അവരുടെ മകനും മകന്‍റെ ഭാര്യയുമാണ് ആക്രമണത്തിന് പിന്നില്‍. റവന്യു വകുപ്പ് അതിര്‍ത്തി തിരിച്ച്‌ കൊടുത്ത സ്ഥലത്ത് മതില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ബിന്ദു, മകള്‍ അജിഷ്നക്കും നേരെ പ്രതികള്‍ ഒഴിച്ചത്. അജേഷയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

Topic: Acid attack on mother and daughter in Kattakada

Leave a Reply

Your email address will not be published. Required fields are marked *