ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ട് പിറന്നാളാശംസിച്ച് നടന്‍ മമ്മൂട്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് നടന്‍ പറഞ്ഞു.
ജര്‍മനിയില്‍ ചികിത്സയ്ക്ക് വേണ്ടി പോകാന്‍ ഒരുങ്ങുന്ന ഉമ്മന്‍ ചാണ്ടിയോട് പഴയകാല ഓര്‍മ്മകളും പങ്കുവച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. അലസമായി കിടക്കുന്ന തലമുടി ഉമ്മന്‍ ചാണ്ടിയുടെ ഐഡന്റിന്റി ആയാണ് പ്രവര്‍ത്തകര്‍ പോലുംകരുതുന്നത്. മുടി ചീകാന്‍ അദ്ദേഹം താല്‍പര്യം കാണിക്കാറുമില്ല. ഇത്തവണ അത് പിറകിലേക്ക് വെട്ടി കോതി ഒതുക്കിയിരുന്നു. ഇത് മമ്മൂട്ടി ശ്രദ്ധിക്കുകയും, നല്ല സ്റ്റൈലായിട്ടുണ്ടെന്ന് കമന്റടിക്കുകയും ചെയ്തു. ഇത് കൂടി നിന്നവരിലെല്ലാം ചിരിപടര്‍ത്തി. ആലുവാ പാലസില്‍ എത്തിയ മമ്മൂട്ടിയെ ഉമ്മന്‍ ചാണ്ടിയും കുടുംബാംഗങ്ങളും ചേര്‍ന്നാണ് സ്വീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച് പിറന്നാള്‍ ആശംസിച്ചു. വൈകിട്ട് 7 മണിക്ക് മുഖ്യമന്ത്രി ആലുവ പാലസിലേക്ക് ഉമ്മന്‍ ചാണ്ടിയെ കാണാനെത്തും.