നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താരത്തിന്റെ വീട്ടിലെ മുകളിലത്തെ നിലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെ പ്രശസ്തനായ ഉല്ലാസ് വിവിധ ചാനലുകളില്‍ കോമഡി പരിപാടികളിലൂടെ ജനശ്രദ്ധേയനാണ്. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കഴിഞ്ഞ ദിവസം ഉറങ്ങിയത്. കുടുംബവഴക്കായിരിക്കം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിരീക്ഷണം.കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം അടൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ഇന്ദുജിത്, സൂര്യജിത്.