നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യത്തിലുറച്ച് അതിജീവിത. ഹൈക്കോടതി വിധിക്കെതിരെ അടുത്തയാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സിബിഐ കോടതി മൂന്നില്‍ നിന്നും പ്രിന്‍സിപള്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.ജഡ്ജ് സ്ഥലം മാറുമ്പോള്‍ കേസ് മാറ്റുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹണി എം വര്‍ഗ്ഗീസ് ജഡ്ജായ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്ത ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.