നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാം ;
ദിലീപിന് സുപ്രീംകോടതിയില്‍ തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
മഞ്ജുവിനെ വിസ്തരിക്കുന്നതു തടയാന്‍ ശ്രമിച്ച ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതാണു വിധി. മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്നാണു സുപ്രീം കോടതി വ്യക്തമാക്കിയത്. കേസിലെ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *