നടിയെ ആക്രമിച്ച കേസ് ‘ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ വൈകി വന്ന നിയമോപദേശം പരാതി

നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ അപ്പീൽ നടപടികളിലുള്ള നിയമോപദേശം കുബുദ്ധിയുടെ ഭാഗമാണെന്നും വിചാരണ ജഡ്ജിയ്ക്ക് എതിരായല്ല മറിച്ച് വിധിന്യായത്തിൽ പറയുന്ന കാര്യങ്ങൾക്ക് എതിരെ മാത്രം അപ്പീൽ പോകുന്നതിന് നിയമ സെക്രട്ടറിയുടെയോ അഡ്വക്കേറ്റ് ജനറലിൻ്റെയോ കൂടി നിയമോപദേശം സർക്കാർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി ചീഫ് സെക്രട്ടറിയ്ക്ക് നല്കിയത്.
കേസിൽ നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി നടപടികളിലെ സർക്കാർ അപ്പീൽ നിലനില്ക്കുന്ന വസ്തുക്കൾ ചൂണ്ടിക്കാണിച്ച് വേണം ഫയൽ ചെയ്യേണ്ടത്.വിചാരണ ജഡ്ജിയ്ക്ക് വിധി പറയുവാൻ യോഗ്യതയില്ലെന്ന നിയമോപദേശമാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നല്കിയിരിക്കുന്നത്. ഇത്തരം നിലനില്ക്കാത്ത നിയമോപദേശങ്ങൾ സർക്കാരിന് മേൽ കോടതിയിൽ തിരിച്ചടി ലഭിക്കും. കേസിൻ്റെ വിചാരണഘട്ടങ്ങളിൽ കേസ് പരിഗണിച്ച ഹണി എം വർഗ്ഗീസ് മെമ്മറി കാർഡ് ചോർത്തിയെന്നോ സംഭവത്തിൽ സംശയ നിഴലിലാണെന്നോ ജഡ്ജിയെ മാറ്റണമെന്നോ സർക്കാർ മേൽ കോടതിയിൽ ഹർജി ഫയൽ ചെയ്യതിരുന്നില്ല.
ആദ്യ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്ത ഉദ്യോസ്ഥർ പ്രതി ചേർത്ത 6 പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു. രണ്ടാമത് അന്തിമറിപ്പോർട്ട് ഫയൽ ചെയ്ത മറ്റൊരു അന്വേഷണസംഘമാണ് ഏഴ് മുതലുള്ള പ്രതികളെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരം സാഹചര്യത്തിൽ ആദ്യ അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
ഇത്തരം നിയമപ്രശ്നങ്ങൾ മറച്ച് വച്ച് വിചാരണ ജഡ്ജിയ്ക്ക് എതിരെ ഇപ്പോൾ നടക്കുന്ന വൈകി വന്ന കുബുദ്ധി നിയമോപദേശങ്ങൾക്ക് പിന്നിൽ ജ്യൂഡീഷ്യറിയെ അവഹേളിച്ച് പൊതുജന ശ്രദ്ധ നേടി കേസിലെ പ്രോസിക്യൂഷൻ വിഴ്ചകൾ മറയ്ക്കുകയെന്ന ഉദ്ദ്യേശം മാത്രമാണ്. അതിനാൽ നടൻ ദിലീപിനെ അടക്കം വെറുതെ വിട്ട വിചാരണ കോടതി വിധിയ്ക്ക് എതിരായ അപ്പീലിൽ നിയമസെക്രട്ടറിയുടെയോ അഡ്വക്കേറ്റ് ജനറലിൻ്റെയോ നിയമോപദേശം കൂടി സർക്കാർ ഉറപ്പാക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് സർക്കാറിനോട് ആവിശ്യപ്പെടുന്നു.