നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗിനെ മാറ്റേണ്ടെന്ന് സുപ്രീം കോടതി ; അതിജീവിതയുടെ ഹര്‍ജി തളളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ ഇപ്പോള്‍ വാദം കേള്‍ക്കുന്ന ഹണി എം വര്‍ഗീസ് വിചാരണ കോടതി ജഡ്ജിയായി തുടരും. ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജഡ്ജിയെ മാറ്റണമെന്ന അതിജീവയുടെ ആവശ്യം ഹൈക്കോടതിയും അംഗീകരിച്ചിരുന്നില്ല. ജസ്റ്റിസ് അജയ് രസ്തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നടിയുടെ അപ്പീല്‍ തളളിയത്.

25 മിനിറ്റോളമാണ് നീണ്ടുനിന്ന വാദത്തില്‍ പ്രതിയായ ദിലീപുമായി വിചാരണ കോടതി ജഡ്ജിക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുണ്ടോ എന്നും ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളതുകൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തില്‍ നിര്‍ത്താനാകുമെന്നും കോടതി ചോദിച്ചു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത്തരം ഹര്‍ജികള്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *