നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ

ചലച്ചിത്ര നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. സാമൂഹിക പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ദിയസനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ് അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ഈ ഗൂഗിള്‍പേനമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648, സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ’