ഇന്ത്യന്‍ ടൂറിസത്തെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടി ശ്വേതാ മേനോന്‍

തിരുവനന്തപുരം:ഇന്ത്യന്‍ ടൂറിസത്തെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടി ശ്വേതാ മേനോന്‍. ലക്ഷദ്വീപും ആന്‍ഡമാനും പോലുള്ള ഇന്ത്യന്‍ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യ – മാലദ്വീപ് പ്രശ്‌നങ്ങള്‍ക്കിടെയാണ് നടിയുടെ പ്രതികരണം. ‘വസുധൈവ കുടുംബകം. ലോകം ഒരു കുടുംബമായി ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ എന്റെ രാജ്യത്തെക്കുറിച്ച് പറയുമ്പോള്‍, അത് എന്റെ വൈകാരിക വശമാണ്. ഒരു പട്ടാളക്കാരന്റെ മകള്‍ എന്ന നിലയില്‍ രാജ്യത്തെയോര്‍ത്ത് അഭിമാനം കൊള്ളുന്നു. നിങ്ങള്‍ക്ക് ഞങ്ങളെ അപമാനിക്കാനാകില്ല. ഞങ്ങളുടെ ടൂറിസം വരുമാനം ഇനിയും ഉയരും. അതിനാല്‍, നമുക്ക് നമ്മുടെ ലക്ഷദ്വീപും ആന്‍ഡമാനും ഇന്ത്യന്‍ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം

വിദേശ രാജ്യങ്ങള്‍ കാണാം. എന്റെ എല്ലാ ആരാധകരോടും ഇന്ത്യക്കാരോടും ExploreIndianIslandsലേക്ക് പോകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ പ്രാദേശിക ടൂറിസത്തെ പിന്തുണയ്ക്കണം. ഒരു ഇന്ത്യക്കാരിയയതില്‍ ഞാന്‍ അഭിമാനിക്കുന്നു.’ശ്വേത മേനോന്‍ കുറിച്ചു.നേരത്തെ ഉണ്ണിമുകുന്ദനും ഇന്ത്യയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മോദിയുടെ ലക്ഷദ്വീപില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ‘എന്റെ ബക്കറ്റ് ലിസ്റ്റില്‍ ലക്ഷദ്വീപും ചേര്‍ത്തിരിക്കുന്നു’ എന്നായിരുന്നു ഉണ്ണിയുടെ കുറിപ്പ്.

 

 

Leave a Reply

Your email address will not be published. Required fields are marked *