തൃശൂര്‍ പഴയന്നൂരില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചുവെന്ന വാര്‍ത്ത കേരളം കേട്ടത് ഏഴുമാസം മുന്‍പാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു അപകടം നടന്നത്. അപകടം ഉണ്ടാകുമ്പോള്‍ കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു കണ്ടെത്തിയിരുന്നു.മൊബൈലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഇതാണ് മരണകാരണമെന്നായിരുന്നു നിഗമനം. കുട്ടിയുടെ കൈയില്‍ സ്‌ഫോടന സമയത്ത് കുട്ടിയുടെ കൈയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നതായി കുട്ടിയുടെ അമ്മൂമ്മയും സാക്ഷിയായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അത് മൊബൈല്‍ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. പോലീസ് ഈ വിശദീകരണങ്ങള്‍ നിരത്തിയതോടെ അതാണ് അപകടകാരണമെന്ന് എല്ലാവരും വിശദീകരിച്ചു.
മൊബൈല്‍ പൊട്ടിത്തെറിച്ചുള്ള മരണമെന്നുള്ള കര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായില്ല. മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്‍പെങ്ങുമില്ലാത്ത ആശങ്കയോടെ കേരളം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലേക്ക് ഈ സംഭവം എത്തിച്ചു.
എന്നാല്‍ ഈ അപകടം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടായതല്ല എട്ട് വയസുകാരി ആദിത്യശ്രീയുടെ മരണത്തിന് ഇടയാക്കിയത്, ചെറുബോംബിന് സമാനമായ ഒരു ലോ ഇന്റന്‍സിറ്റി എക്സ്പ്ലോസീവ് പൊട്ടിയത് കൊണ്ടുണ്ടായ ആഘാതം തന്നെയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുട്ടിയുടെ വായില്‍ നിന്ന് ഇതിന് സമാനമായ തെൡവുകള്‍ ഫോറന്‍സികിന് ലഭിച്ചിരുന്നു. ഇതാണ് കൊലപാതകമടക്കമുള്ള സംശയങ്ങളിലേക്ക് നീങ്ങിയത്. പന്നിപ്പടക്കം പൊട്ടിയുള്ള സ്‌ഫോടനമാണ് നടന്നതെന്നും സംശയമുയരുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ നികത്തിയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്.