തോമസ് ഐസക് ഇ.ഡി.യെ ഭയക്കുന്നു:ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തോമസ് ഐസക് ഇ.ഡി.യെ ഭയക്കുന്നു ചെറിയാന്‍ ഫിലിപ്പ്
കിഫ്ബി മസാല ബോണ്ട് കാര്യത്തില്‍ ഇ.ഡി നാലു തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാന്‍ വിസമ്മതിക്കുന്ന കിഫ്ബി വൈസ് ചെയര്‍മാനായിരുന്ന ഡോ.തോമസ് ഐസക് ഇ ഡി യുടെ ചോദ്യം ചെയ്യലിനെ ഭയക്കുകയാണ്.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ടിറക്കി ധനം സമാഹരിക്കുന്നത് വിദേശ വിനിമയ ചട്ട ലംഘനമാണെന്നും, ഭരണഘടനാ വിരുദ്ധമാണെന്നും സി.എ.ജി പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ വാദമുഖങ്ങള്‍ ഇ ഡി യ്ക്കു മുമ്പാകെ വിശദീകരിക്കേണ്ട ഉത്തരവാദിത്വം ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനുണ്ട്. സര്‍ക്കാരിനു പറയേണ്ടതു് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്ന് പറയുന്നത് മുടന്തന്‍ ന്യായവാദമാണ്.

കിഫ്ബി പണം ഉപയോഗിച്ചു നടപ്പാക്കിയ വികസന പദ്ധതികളിലെ സാമ്പത്തിക ക്രമക്കേടുകളും സാധന സാമഗ്രികള്‍ വാങ്ങിയതിലെ കമ്മീഷന്‍ തട്ടിപ്പുകളും ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങളും ഓഡിറ്റിംഗ് സംബന്ധിച്ച കാര്യങ്ങളും ഇ.ഡിയുടെ ചോദ്യാവലിയില്‍ വരുമെന്നറിയാവുന്നതു കൊണ്ടാണ് തോമസ് ഐസക് ഒളിച്ചു കളിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും പലതവണയാണ് ഇ ഡി യ്ക്കു മുമ്പാകെ ഹാജരായത്. രാപകല്‍ ഭേദമന്യേ മണിക്കൂറുകളാണ് അവര്‍ ചോദ്യം ചെയ്യലിന് വിധേയരായത്. തോമസ് ഐസക്കും ഈ മാതൃക പിന്തുടരുകയാണ് വേണ്ടത്

 

Leave a Reply

Your email address will not be published. Required fields are marked *