പത്തനംതിട്ട നരബലി : കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പാകം ചെയ്ത് ഭക്ഷിച്ചു

കേരളത്തെ നടുക്കിയ നരബലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപ്പെടുത്തിയ സ്ത്രീകളുടെ മൃതദേഹം കഷണങ്ങളാക്കി പാകം ചെയ്തു കഴിച്ചുവെന്ന് പ്രതികളിലൊരാളായ ലൈല പൊലീസിനോട്. കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഷാഫിയുടെ നിര്‍ദേശം പ്രകാരമാണ് ഇങ്ങനെ ചെയ്തത്. ‘ആയൂരാരോഗ്യത്തിന്’ മനുഷ്യ മാംസം പാകം നല്ലതെന്ന് ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചു. ഇന്നലെ പ്രതികളെ കൊലപാതകം നടത്തിയ വീട്ടില്‍ എത്തിച്ചു തെളിവെടുക്കുമ്പോള്‍ ആയിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്നും പൊലീസ് പറയുന്നു. ഈ സ്വഭാവമാണ് കൊലയിലേക്ക് നയിച്ചത്. പൊന്നുരുന്നി സ്വദേശിയായ പത്മയെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്താനാണ് ശ്രമിച്ചത്. പിന്നീട് ബോധം വന്നപ്പോള്‍ ലൈല തന്നെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഷാഫിയും പത്മയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്‍കൂറായി പണം നല്കിയാല് മാത്രമേ നീല ചിത്രത്തില്‍ അഭിനയിക്കുകയുള്ളൂവെന്ന് പത്മ പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമെന്നും ലൈല മൊഴി നല്‍കിയതായി പൊലീസ് അറിയിക്കുന്നത്.