തിരുവനന്തപുരം: കൃഷി മന്ത്രി പി. പ്രസാദിന് വീഴ്ചയിൽ പരിക്ക്. ഔദ്യോഗിക വസതിയിലെ കുളിമുറിയിൽ വീണാണ് പരിക്കേറ്റത്. എല്ലിന് പൊട്ടൽ ഉള്ളതിനാൽ മൂന്നാഴ്ച്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി.