ഉപ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുപ്പള്ളി മണ്ഡലത്തിലുടനീളം ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ്

ഇടതുമുന്നണി ഭരിക്കുന്ന പാമ്പാടി പഞ്ചായത്തില്‍ ഇന്ന് നടക്കുന്ന യോഗം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. നാളെ മീനടത്തെ യോഗത്തിന്റെ ഉദ്ഘാടകന്‍ ശശി തരൂര്‍ എം.പിയാണ്.
പുതുപ്പള്ളിയില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചാണ്ടി ഉമ്മന്‍ രണ്ട് യോഗത്തിലും പ്രസംഗിക്കും. ഇടതുമുന്നണി നേതാക്കളുള്‍പ്പെടെ പങ്കെടുത്ത ഒരു ഡസനോളം അനുസ്മരണ യോഗങ്ങളിലും നന്ദി പറയാന്‍ ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു. ഹ്രസ്വവാക്കുകളിലായിരുന്നു പ്രസംഗം. എല്ലാ ദിവസവും പുതുപ്പള്ളി പള്ളിയിലെ കല്ലറ സന്ദര്‍ശിച്ച് സന്ദര്‍ശകരുടെ വൈകാരിക പിന്തുണയും ഉറപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യാക്കോബായ സഭ പിന്തുണ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ മരണ ശേഷം ആശ്വാസ വചനങ്ങളുമായി കാതോലിക്കാ ബാവയടക്കം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
ഇതോടെ യാക്കോബായ വോട്ട് യു.ഡി.എഫിന് ലഭിക്കുമെന്ന പ്രചാരണവും ശക്തമാണ്.സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ് എന്നിവര്‍ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രാരംഭ ചുമതല . ബ്ലോക്ക് – പോഷക സംഘടനാ ഭാരവാഹി യോഗങ്ങള്‍ ഇതിനകം വിളിച്ചു. ഇനി വാര്‍ഡുതല കമ്മിറ്റിയിലേക്ക് നീങ്ങും. വരും ദിവസങ്ങളില്‍ കെ..പി.സി.സി പ്രസിഡന്റ് കെ.സുധാകരനടക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കാനെത്തും.