ഏഷ്യാനെറ്റ് റീജണല്‍ ഹെഡ് അജയഘോഷിന്റെ പുസ്തക പ്രകാശനത്തിന് സ്പീക്കര്‍ എം.ബി.രാജേഷ് എത്തിയില്ല. ചെങ്കൊടിക്ക് തീപിടിച്ച കാലം പ്രകാശനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

എഷ്യാനെറ്റ് റീജണല്‍ ഹെഡ് അജയഘോഷിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സ്പീക്കര്‍ എം.ബി.രാജേഷ് എത്തിയില്ല. പുസ്തകത്തിലെ ഉളളടക്കത്തിലെ എതിര്‍പ്പുകാരണമാണ് മാറിയെതെന്നാണ് സൂചന. എന്നാല്‍ സൈബര്‍ സഖാക്കളെ പേടിച്ചിട്ടാണെന്ന് അജയഘോഷ് വേദിയില്‍ പറഞ്ഞു. കൊടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ട് ആവശ്യമറിയിച്ചപ്പോള്‍ രാജേഷ് ഉറപ്പായി വരുമെന്നാണ് പറഞ്ഞത്. അത് പ്രകാരം ബാനറും ഇന്‍വിറ്റേഷനും തയ്യാറാക്കി വിതരണം ചെയ്തു. ഇത് കണ്ട സൈബര്‍ സഖാക്കള്‍ പ്രതിഷേധമറിയിച്ചതോടെയാണ് രാജേഷ് പിന്മാറിയതെന്നും അജയ്‌ഘോഷ് പറയുന്നു.
പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ ഏഷ്യാനെറ്റില്‍ നിന്നും സിന്ധു സൂര്യകുമാര്‍ അടക്കം നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

എഷ്യാനെറ്റില്‍ സി.പി.എം വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന അജയഘോഷ് സൈബര്‍ സഖാക്കളുടെ കണ്ണിലെ കരടാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനങ്ങളില്‍ അപ്രീയമായ ചോദ്യങ്ങള്‍ ചോദിക്കുന്ന ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരിലൊരാളുമാണ് അജയഘോഷ്. സി.പി.എം. നേതാക്കളുമായി അടുത്തബന്ധമാണെങ്കിലും വാര്‍ത്തകളുടെ പേരില്‍ നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയമാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *