ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് അംബാനി

തൃശൂര്‍: റിലയന്‍സ് ‘ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകനും റിലയന്‍സ് ജിയോ ഡയറക്ടറുമായ ആകാശ് എം അംബാനി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സന്ദര്‍ശനം.

ദേവസ്വം അതിഥിമന്ദിരമായ ശ്രീവത്സത്തിലെത്തിയ ആകാശ് അംബാനിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ആകാശ് അംബാനിയെ പൊന്നാടയണിയിച്ചു.

തുടര്‍ന്ന് വിശ്രമ ശേഷം ക്ഷേത്രത്തിലെത്തിയ ആകാശ് അംബാനി നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുതു. ദര്‍ശന ശേഷം ഗുരുവായൂരപ്പന്റെ വഴിപാട് പ്രസാദങ്ങള്‍ അദ്ദേഹത്തിന് നല്‍കി. ശ്രീവത്സം അതിഥിമന്ദിരത്തില്‍ തിരിച്ചെത്തിയ ആകാശ് അംബാനി അല്‍പ്പ നേരം വിശ്രമ ശേഷം മുംബൈയിലേക്ക് തിരിച്ചു. ദേവസ്വം തുടങ്ങുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന്റെ പദ്ധതി രേഖ ആകാശ് അംബാനിക്ക് ദേവസ്വം ചെയര്‍മാന്‍ സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *