അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും സുഹൃത്തും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ആകാശ് തില്ലങ്കേരിയേയും കൂട്ടാളികളിൽ ഒരാളായ ജിജോ തില്ലങ്കേരിയേയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയലിലടച്ചു. ഇന്ന് പുലർച്ചെ നാലോടെയാണ് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. കലക്ടർ കാപ്പ ചുമത്താൻ ഉത്തരവിട്ടതിന് പിന്നാലെ മുഴക്കുന്ന് പോലീസാണ് ഇന്നലെ വൈകിട്ട് ഇരുവരെയും അറസ്റ്റ് ചെയ്തത്. നാല് വർഷത്തെ കേസുകൾ പരിശോധിച്ചായിരുന്നു നടപടി.

വൈകിട്ട് ഏഴോടെ വീട്ടിലെത്തിയായിരുന്നു ആകാശിന്റെ അറസ്റ്റ്. ഇതിനു പിന്നാലെ ജിജോയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടന്നൂർ ശുഐബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. വധക്കേസിൽ ഉൾപ്പടെ സി പി എമ്മിനെതിരെ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വെല്ലുവിളി നടത്തിയിരുന്നു. സ്ത്രീകളെ ഉൾപ്പെടെ അപമാനിച്ച സംഭവത്തിൽ ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ പോലീസ് ഹരജി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *