എ.കെ.ജി സെൻറർ ആക്രമണം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കി. ഉച്ചക്ക് ഒന്നിന് ചര്‍ച്ച ആരംഭിക്കും. രണ്ട് മണിക്കൂര്‍ ചര്‍ച്ചചെയ്യാനാണ് തീരുമാനം. എ.കെ.ജി സെന്റര്‍ ആക്രമണം ഭീതിയോടെ മാത്രമെ കാണാനാകൂ എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയത്. എ.കെ.ജി സെന്‍ററിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടതായി വിഷ്ണനുനാഥ് ചൂണ്ടിക്കാട്ടി