അക്ഷരദേവതമാർ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ

തിരുവനന്തപുരം: ലോകചരിത്രത്തിൽ ആദ്യമായി പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിച്ച അക്ഷരദേവതമാർ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.മലയാളത്തിലെ ഓരോ അക്ഷരത്തിനും ദേവതമാർ ഉണ്ടെന്ന് കണ്ടെത്തിയത് എഴുത്തച്ഛനാണ്.ഹരിനാമ കീർത്തനത്തിലാണ് എഴുത്തച്ഛൻ അക്ഷരദേവതമാരെ കുറിച്ച് വർണ്ണിച്ചിട്ടുള്ളത്.ശ്രീനാരായണ ഗുരുവാണ് ആദ്യമായി മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ അക്ഷരപ്രതിഷ്ഠ നടത്തിയത്.എഴുത്തച്ഛനും ശ്രീനാരായണ ഗുരുവും ആഗ്രഹിച്ച

അക്ഷരദേവതമാരെ ആദ്യമായി പ്രതിഷ്ഠിച്ചത് പൗർണ്ണമിക്കാവിലാണ്.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ. അച്യുതഭാരതിയാണ് അക്ഷരദേവതമാരുടെ ധ്യാനശ്ലോകം എഴുതിയത്.ഇൻക്രഡിബിൾ ബുക്ക് ഓഫ് റിക്കാർഡിന്റെ സർട്ടിഫിക്കറ്റ് ഉടൻ തന്നെ ഒരു പൊതുചടങ്ങിൽ വെച്ച് കൈമാറുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *