നാളെയും അവധിയാണ് കേട്ടോ, അച്ഛനമ്മമാര്‍ പോവുന്നതിന് മുമ്പ് കുട, മഴക്കോട്ട് ഉണ്ടെന്ന് ഉറപ്പാക്കണം, കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം’; ആലപ്പുഴയിലെ ‘കളക്ടര്‍ മാമന്’

വിവാദ നായകന് ശ്രീറാം വെങ്കട്ടരാമന് ഐ.എ.എസിന് പകരം ചുമതലയെടുത്ത ആലപ്പുഴ ജില്ലാകളക്ടര്‍ വി ആര് കൃഷ്ണതേജ ജനശ്രദ്ധ നേടുന്നു. കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കുട്ടികള്‍ക്കായി ഇറക്കിയ ആദ്യ ഉത്തരവ് ജനശ്രദ്ധ നേടിയിരുന്നു. ഇതിന് സമാനമായി ചില നിര്‍ദേശങ്ങളുമായാണ് കളക്ടറുടെ പുതിയ ഉത്തരവ്.
‘പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ. മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ. പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം,’ എന്നിങ്ങനെയാണ് ‘കളക്ടര്‍ മാമന്റെ’ നിര്‍ദേശങ്ങള്‍.
‘പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം.ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട,കളക്ടര്‍ മാമന്,’ അദ്ദേഹം ഫേസ്ബു ക്കില്‍ കുറിച്ചു. വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കളക്ടര്‍ ഇറക്കിയ കുറിപ്പ് മൂന്നുമണിക്കൂറിനുള്ളില്‍ 34000പേരാണ് ലൈക്ക് ചെയ്തത്.