വടകര പോലീസ് സ്‌റ്റേഷനില്‍ മുഴുവന്‍ പോലീസുകാരെയും സ്ഥലം മാറ്റി. കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ കൂട്ടനടപടി

വടകരയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടനടപടിയുമായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലം മാറ്റി. സ്‌റ്റേഷനില്‍ ആകെ 66 പോലീസുകാരാണുണ്ടായിരുന്നത്. എല്ലാവരെയും സ്ഥലം മാറ്റി.

വടകരയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റി; ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 

കോഴിക്കോട് :വടകരയില്‍ പോലീസ് കസ്റ്റഡിയില്‍  എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് .വടകരയില്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ മരിച്ച സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തല്‍. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലീസ് കാര്യമായി എടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ് എസ് ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ സഹിതം ഉടന്‍ സര്‍ക്കാരന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കസ്റ്റഡി മരണമെന്ന ആരോപണത്തില്‍ ജില്ല ക്രൈംബ്രാ‌ഞ്ച് അന്വേഷണം തുടങ്ങി .ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ സഹിതം ഉടന്‍ സര്‍ക്കാരന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കസ്റ്റഡി മരണമെന്ന ആരോപണത്തില്‍ ജില്ല ക്രൈംബ്രാ‌ഞ്ച് അന്വേഷണം തുടങ്ങി  വടകര സ്റ്റേഷനിലെ എസ്.ഐ നിജീഷ്,​ എ.എസ്.ഐ അരുൺ,​ സി.പി.ഒ ഗിരീഷ് എന്നിവരെയാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആ‌ർ. നായർ സസ്‌പെൻഡ് ചെയ്തത്.പോലീസ് നടപടിക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *