കോവിഡ് കാലത്ത് പിപിഇ കിറ്റ് അടക്കം വാങ്ങിയതിലെ അഴിമതി ആരോപണം; കെ കെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം

കൊവിഡിന്റെ ഒന്നാംഘട്ടത്തില്‍ പിപിഇ കിറ്റ് അടക്കം വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎല്‍എക്കെതിരെ ലോകായുക്ത അന്വേഷണം. എംഎല്‍എക്ക് കോടതി നോട്ടീസ് അയച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേരള മെഡിക്കല്‍ സര്‍വീസസ് അസോസിയേഷന്‍ (കെഎംഎസ്സിഎല്‍) ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയതിലടക്കമാണ് അന്വേഷണം. 450 രൂപയുളള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്നാണ് പരാതിയിലെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *