അലോക് വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും കെ-റെയില്‍ സംവാദത്തില്‍ പങ്കെടുക്കില്ല.സില്‍വര്‍ ലൈന്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് റിട്ട. ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ അലോക് വര്‍മ. സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയെന്ന് അദ്ദേഹം അറിയിച്ചു. ജോസഫ് സി മാത്യുവിന് പകരമെത്തിയ ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ പങ്കെടുക്കില്ല.
സംവാദത്തിന്റെ ക്ഷണക്കത്തിനെതിരെ വിമര്‍ശനമുന്നയിച്ച് അലോക് വര്‍മ രംഗത്തെത്തിയിരുന്നു. സംവാദം നടത്തേണ്ടത് സര്‍ക്കാരാണെന്നും ചീഫ് സെക്രട്ടറിയോ സര്‍ക്കാര്‍ പ്രതിനിധിയോ ആണ് കത്തയക്കേണ്ടതെന്നുമാണ് അലോക് വര്‍മയുടെ നിലപാട്. കെ റെയില്‍ കത്തയച്ചത് ശരിയായില്ലെന്നും ക്ഷണക്കത്തില്‍ പറഞ്ഞ വാചകങ്ങള്‍ ഏകപക്ഷീയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഗുണവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ചര്‍ച്ചയെന്നാണ് കത്തില്‍ പറയുന്നത്. ഇത് ഏകപക്ഷീയ നിലപാടാണെന്നാണ് അലോക് വര്‍മയുടെ വിലയിരുത്തല്‍. മുന്‍കൂട്ടി തീരുമാനിച്ച ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ഉത്തരവാദിത്തം കെ റെയിലിനെ എല്‍പ്പിച്ചതോടെ ഒരു ചടങ്ങ് തീര്‍ക്കല്‍ മാത്രമായി സംവാദം ചുരുങ്ങിയെന്നും ഗൗരവ സ്വഭാവം തന്നെ നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷണക്കത്ത് മാറ്റുകയോ സര്‍ക്കാര്‍ പ്രതിനിധികളോ ചീഫ് സെക്രട്ടറിയോ കത്തയക്കണമെന്നും അല്ലാത്തപക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്നും അലോക് വര്‍മ നേരത്തെ അറിയിച്ചിരുന്നു.