അംബാനിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്റെ ചിലവ്‌

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും മുകേഷ് ധീരുഭായ് അംബാനി തന്നെ.അംബാനിയുടെ പാചകക്കാരന്റെ ശമ്പളം വരെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ കൂടുതല്‍ ഇഷ്ട്ടപെടുന്ന വ്യക്തിയാണ് മുകേഷ് അംബാനിയെന്നാണ് റിപ്പോര്‍ട്ട്മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ അഭിപ്രായത്തില്‍, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് മുകേഷ് അംബാനി താത്പര്യപ്പെടുന്നത്.

എന്നാല്‍ ചില സ്ട്രീറ്റ് ഫുഡുകള്‍ മുകേഷ് അംബാനിക്ക് പ്രിയങ്കരമാണെന്നും അവര്‍ പറയുന്നു.ഭേലും ദാഹി ബറ്റാറ്റ പുരിയും ആണ് ഇതിലൊന്ന്‌ഫെമിനയുമായുള്ള ഒരു അഭിമുഖത്തില്‍, ചില ദിവസങ്ങളില്‍ രാത്രി ഏറെ വൈകിയും സ്ട്രീറ്റ് ഫുഡ് കഴിക്കാന്‍ മുകേഷ് അംബാനിയോടൊപ്പം പുറത്തേക്ക് പോകാറുണ്ടെന്ന് നിത അംബാനി പറഞ്ഞിരുന്നു, 150 രൂപ മുതല്‍ 200 രൂപ വരെയാണ് മുംബൈയിലെ ഈ സ്പെഷ്യല്‍ ഭേലും ദാഹി ബറ്റാറ്റ പുരിയുടെയും വില.

മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളായ അനന്ത്, ആകാശ്, ഇഷ എന്നിവരുടെ കുടുംബത്തോടൊപ്പം താമസിക്കുന്നത് സൗത്ത് മുംബൈയിലെ ആള്‍ട്ടമൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന അവരുടെ കൊട്ടാര വസതിയായ ആന്റീലിയയിലാണ്. ലണ്ടനിലെ പ്രശസ്തമായ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഭവനമായി ആന്റിലിയ കണക്കാക്കപ്പെടുന്നു. മുകേഷിന്റെയും നിതയുടെയും സ്വര്‍ഗീയ മാളികയ്ക്ക് ഏകദേശം 2 ബില്യണ്‍ ഡോളര്‍ ചിലവ് വരും. നിലവില്‍ 82 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി

Leave a Reply

Your email address will not be published. Required fields are marked *