കുടുംബ വഴക്ക്: ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി

കോട്ടയം ഏറ്റുമാനൂര്‍ കണപ്പുരയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി. ഭാര്യ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു. കണപ്പുര സ്വദേശി ബിനുവും ഭര്‍ത്താവ് ശിവരാജുമാണ് കിണറ്റില്‍ ചാടിയത്.ഫയര്‍ ഫോഴ്‌സ് എത്തി രണ്ട് പേരെയും രക്ഷപെടുത്തി.വീഴ്ചയില്‍ ബിനുവിന്റെ കാലിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ബിനു ആശുപത്രിയില്‍ ചികിത്സ തേടി.
രണ്ടു പേരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ശിവരാജ് പതിവായി ബഹളമുണ്ടാക്കുന്നയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ചെത്തിയശേഷം ഭര്‍ത്താവ് ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയില്‍ സ്വര്‍ണവില