കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലേക്ക് . ഈ മാസം 29നാണ് അമിത് ഷാ കേരളത്തിലെത്തുക. നേരത്തെ തീരുമാനിച്ചിരുന്ന സന്ദര്‍ശനം ആണെങ്കിലും സംസ്ഥാനത്തെ ബിജെപി എസ്ഡിപിഐ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്ള സന്ദര്‍ശനത്തിന് രാഷ്ട്രീയപ്രാധാന്യവും കൈ വന്നിരിക്കുകയാണ്.
കോട്ടയത്ത് നടക്കുന്ന ന്യൂനപക്ഷ മഹാസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ബിജെപിയുമായി അകന്ന് നില്ക്കുന്ന ക്രൈസ്തവരെ കൂടി ഗോവാമാതൃകയില് ബിജെപിയോട് അടുപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് അദ്ദേഹത്തിന്.ദുർബലമാകുന്ന യുഡിഎഫിനെ കൂടുതൽ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്.
.