ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റി വച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു.ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവച്ചതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
ബി.ജെ.പി.പ്രസിഡന്റ് സുരേന്ദ്രന്റെ പ്രസ്താവന: ”ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായുടെ കേരള സന്ദര്‍ശനം അനിവാര്യമായ ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടിവച്ചിരിക്കുന്നു. പുതുക്കിയ തീയതി വൈകാതെ അറിയിക്കുന്നതായിരിക്കും.”