പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് ജോലി നിഷേധിച്ച സംഭവം; സ്വമേധയാ കേസെടുത്ത് എസ് സി-എസ് ടി കമ്മീഷന്‍

ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് ജോലി നിഷേധിച്ച സംഭവത്തില്‍ എസ് സി-എസ് ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, പി എസ് സി സെക്രട്ടറി എന്നിവര്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികജാതി-പട്ടികവര്‍ഗ ഗോത്ര കമ്മീഷന്‍ നിര്‍ദേശിച്ചു.

അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിനാണ് പല്ല് ഉന്തിയെന്നതിന്റെ പേരില്‍ പി എസ് സി ജോലി നിഷേധിക്കപ്പെട്ടത്. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുളള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് മുത്തു അയോഗ്യനെന്ന് അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *