അനില്‍ ആന്റണിയെ ബി ജെ പിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബി ജെ പിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് ബി ജെ പിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ ഉപാദ്ധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും. ബി എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. മലയാളിയായ അരവിന്ദ് മേനോനും ദേശീയ സെക്രട്ടറിയായി തുടരും.

കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ അനില്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് അനില്‍ ആന്റണി ബി ജെ പിയിലെത്തിയതെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനമായിരുന്നു ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷമുള്ള അനില്‍ ആന്റണിയുടെ ആദ്യ പരിപാടി. അതില്‍ മുന്‍നിരയില്‍ തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *