കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിലേക്കെന്ന് സൂചന

സുപ്രധാന പദവിയായിരിക്കും പാര്‍ട്ടി നല്‍കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ഏപ്രിലിലാണ് അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പി ദേശീയ ആസ്ഥാനത്ത് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറാണ് അനില്‍ ആന്റണി. കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കുടുംബത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ബി ജെ പി രാജ്യത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

അതേസമയം, നിലവില്‍ ബി ജെ പി സംസ്ഥാന കമ്മിറ്റിയില്‍ വലിയൊരു അഴിച്ചുപണിക്ക് സാദ്ധ്യതയില്ലെന്നാണ് വിവരം. എന്നാല്‍ എം ടി രമേശിന് പകരം സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് ജനറല്‍ സെക്രട്ടറിയായേക്കുമെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എം ടി രമേശ് ദേശീയ നിര്‍വാഹക സമിതിയുടെ ഭാഗമാകുമെന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *