മുതലപ്പൊഴിയില്‍ വീണ്ടും അപകടം

തിരുവനന്തപുരം: ശക്തമായ തിരയില്‍ പെട്ടു വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ പെട്ട മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. വള്ളം മറിഞ്ഞ് പരിക്കേറ്റത് ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ്. ഇയാള്‍ക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്. മറിന് എന്‍ഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് ചേര്‍ന്നാണ് ഷിബുവിനെ രക്ഷിച്ചത്.
അതേസമയം, മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാ?ഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ അവഗണിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മുതലപ്പൊഴിയില്‍ കര്‍ശനമായി വിലക്ക് നടപ്പാക്കണം. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം.