എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്; പരാതിയുമായി യുവ എഴുത്തുകാരി

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
നേരത്തെ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് ആദ്യ പരാതിയില്‍ കേസെടുത്തിരുന്നു. പീഡന കേസില്‍ സിവിക് ചന്ദ്രനെ 30-ാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ജഡ്ജ് എസ് കൃഷ്ണ കുമാറാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയത്.

സിവിക് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും വെസ്റ്റ് ഹില്ലിലെ വീട്ടില്‍ അദ്ദേഹമില്ലെന്നും അന്വേഷണസംഘം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *