കോടതിയില്‍നിന്ന് വീണ്ടും തിരിച്ചടി; രാഹുല്‍ ഗാന്ധി നാളെത്തന്നെ ഔദ്യോഗിക വസതി ഒഴിയും

കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതോടെ ശനിയാഴ്ച ഔദ്യോഗിക വസതി ഒഴിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന മജിസ്‌ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സെഷന്‍സ് കോടതി തള്ളിയതോടെയാണ് നാളെ വസതി ഒഴിയാന്‍ രാഹുല്‍ തീരുമാനിച്ചത്. കോടതി വിധി വരുന്നതിനു മുന്‍പുതന്നെ വസതിയിലെ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു.

സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതോടെയാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നിന്ന് അയോഗ്യനായത്. തുടര്‍ന്ന് എംപിയെന്ന നിലയില്‍ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രില്‍ 22നകം ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നോട്ടിസ് നല്‍കി. 12 തുഗ്ലക് ലെയില്‍ ആണ് രാഹുലിന്റെ ഔദ്യോഗിക വസതി. രാഹുല്‍ അമ്മ സോണിയ ഗാന്ധിയുടെ വസതിയിലേക്കു മാറുമെന്നാം

Leave a Reply

Your email address will not be published. Required fields are marked *