കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും മണ്ഡലത്തില്‍ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയില്‍ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത്. അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മകന്‍ അനില്‍ ആന്റണിയും പ്രചാരണ രംഗത്തുണ്ട്
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.
കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും മണ്ഡലത്തില്‍ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയില്‍ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത്. അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മകന്‍ അനില്‍ ആന്റണിയും പ്രചാരണ രംഗത്തുണ്ട്.