തൃശൂരിൽ ആന്ത്രാക്‌സ്‌ സ്‌ഥിരീകരിച്ചു; ജാഗ്രതവേണമെന്ന്‌ ആരോഗ്യമന്ത്രി

തൃശൂർ: ആതിരപ്പള്ളിയിൽ മൃഗങ്ങളില് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചു. അതിരപ്പിള്ളി പിള്ളപ്പാറ മേഖലയില് കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമാണെന്ന് മണ്ണുത്തി വെറ്റിനറി സര്വ്വകലാശാലയില് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ആന്ത്രാക്സ് രോഗം മനുഷ്യരിലേക്ക് പടരാന് സാധ്യത കുറവാണെന്നും എന്നാല് ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മൃഗങ്ങള് കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്പ്പെട്ടാല് ആ സ്ഥലങ്ങളില് ആളുകള് പോകരുത്. അവയുടെ മൃതശരീരങ്ങള് കൈകാര്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില് മേഖലയിലെ എണ്ണപ്പന തോട്ടത്തിലും കൃഷിയിടങ്ങളിലും റോഡരികിലും ഏഴ് പന്നികള് ചത്ത് കിടന്നിരുന്നു പലതും അഴുകിയ നിലയിലായിരുന്നു. നേരത്തെ കണ്ടെത്തിയ കാട്ടുപന്നികളുടെ ജഡങ്ങള് യാതൊരു മുന്കരുതലും ഇല്ലാതെയാണ് വനപാലകര് കുഴിച്ചിട്ടതെന്ന് നാട്ടുകാര് ആരോപിച്ചുപന്നികളുടെ ജഡം കുഴിച്ചിടാന് സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പര്ക്കമുണ്ടാകാതിരിക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.

വനമേഖലയില് കാട്ടുപന്നികളുടെ പതിവായി ജനവാസ മേഖലയില് ഇറങ്ങുന്നതിനാല് വളര്ത്ത് മൃഗങ്ങളെ ശ്രദ്ധിക്കണമെന്ന് അധികൃതര് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *