എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി 20ന്

ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 20ന് വിധി. അധ്യാപികയുടെ പരാതിയില്‍ പീഡനക്കേസില്‍ പ്രതിയായ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നല്‍കുന്നതിനെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു. എംഎല്‍ക്കെതിരെ പരാതിക്കാരി നല്‍കിയ രേഖകളും കോടതിയില്‍ ഹാജരാക്കി. കേസില്‍ പരാതിക്കാരി എംഎല്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപിക്കുന്നു. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎല്‍എ ഒളിവില്‍ പോയിരിക്കുകയാണ്.