പള്ളിയിൽ യുവാക്കളുമായി തർക്കം : തമിഴ്‌നാട് ബി ജെ പി പ്രസിഡന്റിനെതിരെ കേസെടുത്തു

ചെന്നൈ :കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതിന് തമിഴ്നാട് ബി ജെ പി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. മത സ്പർധ ഉണ്ടാക്കാൻ ശ്രമം അടക്കം വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തത്.

ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിൽ യുവാക്കളുമായി വാക്കുതർക്കമുണ്ടാക്കിയതിന് ധർമപുരി പോലീസാണ് കേസെടുത്തത്. എൻ മൺ എൻ മക്കൾ റാലിക്കിടെ അണ്ണാമലൈ പള്ളി സന്ദർശിക്കാനെത്തിയിരുന്നു. ഇതിനിടെ യുവാക്കൾ അണ്ണാമലൈയെ തടയുകയും വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു.

മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ തടഞ്ഞത്. വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പോലീസ് സ്ഥലത്തെത്തി പ്രകോപിതരായ യുവാക്കളെ നീക്കം ചെയ്യുകയും സംസ്ഥാന ബി ജെ പി അധ്യക്ഷന് പള്ളിയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കുകയും 153 (0), 504, 505(2) വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *