മണിപ്പൂരില്‍ കുക്കി – തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

മണിപ്പൂരില്‍ കുക്കി – തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു. വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിരോധനമുണ്ട്.

മണിപ്പൂര്‍ ഉഖ്രുലിലാണ് വീണ്ടും കുക്കി – തെങ്ഖുല്‍ നാഗാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നിരവധി വീടുകള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ഉഖ്രുലില്‍ നിന്ന് നിരവധിപേര്‍ സമീപമുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷപരമായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.