നിലമ്പൂരിലെത് ടീം വർക്ക് ; 100ലധികം സീറ്റുകളുമായി യുഡിഎഫ് തിരിച്ചുവരും: വിഡി സതീശൻ

നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളുമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിന്റെ മികച്ച വിജയം ടീം യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ്. തന്നെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തത്.
2026 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയത്. നിലമ്പൂരിലെ ജനങ്ങൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.
ഹൃദയപൂര്‍വം പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുകയാണ്. എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ഒരേ മനസോടെയാണ് നിലമ്പൂരിൽ പ്രവര്‍ത്തിച്ചത്. യുഡിഎഫ് ഇങ്ങനെ പ്രവര്‍ത്തിച്ചാൽ ഇനിയും കൂടുതൽ നേടാനാകുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ഞങ്ങള്‍ സംരക്ഷിക്കും. ജനങ്ങള്‍ക്ക് നൽകിയ വാക്ക് പാലിക്കാൻ ശ്രമിക്കും.മുന്നോട്ട് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാൻ ഈ വിജയം കരുത്താകും.