യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാവകുപ്പില്‍ കേസെടുത്തു

യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു . എം.എല്‍.എ കൈയ്യേറ്റം ചെയ്‌തെന്ന് എറണാകുളം സ്വദേശിയായ യുവതിയാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത് . യുവതിയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ പൊലീസിനും പരാതി ലഭിച്ചിരുന്നു.

ഈ പരാതിയില്‍ യുവതിയില്‍ നിന്ന് വഞ്ചിയൂര്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. എംഎല്‍എയുടെ വാഹനത്തില്‍ കോവളത്ത് എത്തിയെന്നും സ്ഥലത്തു വച്ച് എം എല്‍ എ മര്‍ദിച്ചെന്നുമാണ് യുവതിയുടെ ആരോപണം .എന്നാല്‍ പൂര്‍ണമായും മൊഴിയെടുക്കാനായിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ യുവതിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *