അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവന്തപുരം: ഇന്നലെ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ വാട്‌സ് ആപില്‍ പോസ്റ്റിട്ട പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനുമായ ഉറൂബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറാണ് നടപടിയെടുത്തത്.

വാട്‌സ് ആപ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. ഉറൂബ് അംഗമായ പോത്തന്‍കോടുള്ള ഒരു സ്‌കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്. നടപടിയാവശ്യപ്പെട്ട് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോലീസ് സ്റ്റേഷന്‍ ഉപരോധവും നടത്തിയിരുന്നു. ഇതിന് പിറകെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *